ന്യൂഡല്‍ഹി: ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സഹ്റാന്‍ ഹാഷിമും അനുയായികളും ഇന്ത്യയില്‍ സന്ദര്‍ശിച്ചതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. സ്ഫോടനത്തിന് മുമ്പ് ഹാഷിം മാലദ്വീപില്‍ സന്ദര്‍ശനം നടത്തിയതായി ശ്രീലങ്കന്‍ അന്വേഷണ സംഘത്തിന് സൂചന കിട്ടിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഇമിഗ്രേഷന്‍ റെക്കോര്‍ഡുകളടക്കം സൂക്ഷമമായി പരിശോധിച്ചപ്പോള്‍ ഹാഷിമും ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയവരും ഇവിടെ എത്തിയതായി കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ കടല്‍ മാര്ഗത്തിലൂടെയടക്കം അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കാനുള്ള സാധ്യതയും കണ്ടെത്താനായിട്ടില്ല.