ഭഗ്പത്:ജവാന്മാരെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഭഗ്പത് ടൗണില്‍ വെച്ചായിരുന്നു മര്‍ദ്ദിച്ചത്. 12 പേര് ചേര്‍ന്നാണ് ജവാന്മാരെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് നടപടിയെടുത്തു.
#WATCH Baghpat: Two Army jawans(one with a red bag and one in green kurta) thrashed by restaurant employees yesterday after a minor argument.More than 7 people have been arrested by Police. (Note: Abusive language) pic.twitter.com/Of0oaDWdr5
— ANI UP (@ANINewsUP) June 2, 2019
പ്രദേശത്തെ ഹോട്ടലിലെ ജീവനക്കാരനുമായി ജവാന്മാര് തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ തൊഴിലാളികളായ കൂടുതല്‍ പേരെത്തി വടികളും മറ്റും ഉപയോഗിച്ച് ക്രൂരമായി മദ്ദിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരായ ആറു പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.