നടന് വിനായകനെതിരെ ലൈംഗിക ആരോപണം. മൃദുലദേവി ശശിധരന് എന്ന ദളിത് ആക്റ്റിവിസ്റ്റാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനായകനെതിരെ ആരോപണം ഉയര്‍ത്തിയത്. ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് മൃദുലദേവി ശശിധരന് ആരോപിക്കുന്നു.
‘നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്,’ എന്ന ആമുഖത്തോടെയാണ് മൃദുലദേവിയുടെ കുറിപ്പ്. ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു സംഭവം. ‘പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നു വിനായകന് പറഞ്ഞതായി യുവതി ആരോപിക്കുന്നു. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുലദേവി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അതേസമയം, ജാതീയമായി വിനായകനെ അധിക്ഷേപിക്കുന്നതിനെ യുവതി അപലപിച്ചു. ‘ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന് ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല. ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം,’ യുവതി നിലപാടു വ്യക്തമാക്കി.