മുംബൈ: വോട്ട് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വോട്ട് അഭ്യര്‍ത്ഥിച്ച ബോളിവുഡ് നടനും സംവിധായകനുമായ ഫര്ഹാന് അക്തറിനെതിരെ ട്രോള്‍ പൂരം. പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്നാണ് ഫര്ഹാന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഫഹാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫര്ഹാന് അക്തറിന്റെ ട്വീറ്റ് ഇങ്ങനെ. ‘എത്രയും പ്രിയപ്പെട്ട ഭോപ്പാലിലെ വോട്ടര്‍മാരെ, മറ്റൊരു ഗ്യാസ് ദുരന്തത്തില്‍ നിന്നും നിങ്ങളുടെ നഗരത്തെ രക്ഷിക്കാനുള്ള സമയമാണിത്’. പ്രഗ്യാ സിംഗിനോടും ഗോഡ്സെയോടും നോ പറയുക, മഹാത്മാ ഗാന്ധിയെ ഓര്‍മ്മിക്കുക, വെറുപ്പിന് മുകളില്‍ സ്നേഹം തെരഞ്ഞെടുക്കുക എന്നീ ഹാഷ് ടാഗുകളും ട്വീറ്റിനൊപ്പമുണ്ട്.