കോഴിക്കോട്:ആദിവാസി യുവാവിന്റേത് കൊലപാതകമെന്ന് പോലീസ്. അരീക്കോട് വെറ്റിലപ്പാറ സ്വദേശി ഹരിദാസനാണ് കൊല്ലപ്പെട്ടത് .ഇയാളുടെ ശരീരത്തിൽ നിറയെ മുറിവുകൾ ഉണ്ടെന്നും പോലീസ്.
കക്കാടം പൊയിൽ കരിമ്പ് കോളനിക്ക് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
രാവിലെ 6 മണിയാടേ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാര്‍ന്ന് ഒലിക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം ,തലയില്‍ അഴത്തിലുള്ള മുറിവ് ഉണ്ട്.
കക്കാടം പൊയിലിലെ ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഹരിദാസന്. പോലീസും ഫോറന്‍സിക്ക് വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി