Latest News

റാബ്രി ദേവിയുടെ ഔദ്യോഗിക വസതിയില്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന സിആര്‍പിഫ് ജവാന്‍ സ്വയം വെടിവച്ച് മരിച്ചു

പാറ്റ്ന: ലാലു പ്രസാദ് യാദവിന്റെയും ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയുടെയും ഔദ്യോഗിക വസതിയില്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന സിആര്‍പിഫ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവച്ച് മരിച്ചു. കര്‍ണാടക ബഗല്‍ക്കോട്ട് സ്വദേശിയും സിആര്‍പിഫ് 224 ബറ്റാലിയന്‍ കോണ്‍സ്റ്റബിളുമായ ഗിരിയപ്പ കിരാസൂര്‍(29) ആണ് മരിച്ചത്.

സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. എക്സ് 95 എന്ന ഇസ്രായേല്‍ നിര്‍മിത തോക്കാണ്. എന്നാല്‍ മരണകാരണം എന്താണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നില്ല. ജോലിയിലെ സമ്മര്‍ദവും കുടുംബപ്രശ്നങ്ങളുമാകാം ഇതിന് പിന്നിലെന്ന് പറയുന്നു. 2012 ലാണ് ഗിരിയപ്പ സര്‍വീസില്‍ എത്തിയത്.

എട്ട് സിആര്‍പിഎഫ് ജവാന്മാരെയാണ് ലാലുവിന്റെ വസതിയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. സെഡ് പ്ലസ് സുരക്ഷയാണ് ലാലു റാബ്റി ദമ്പതികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ജവാന്റെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top