Home app

ലാലു കുടുംബത്തെ വകവരുത്താന്‍ നീക്കമെന്ന് റാബ്‌റി ദേവി

തന്നെയും തന്റെ കുടുംബത്തെയും വകവരുത്താനാണ് കുടുബത്തിന് ഏര്‍പ്പെടുത്തിയ സെക്യൂരിറ്റി പിന്‍വലിച്ചതെന്ന് ബീഹാര്‍ മുന്‍മുഖ്യമന്ത്രി റാബ്‌റി ദേവി ആരോപിച്ചു. ലാലു പ്രസാദിന്റെ കുടുംബത്തിന് 32 പട്ടാളക്കാരുടെ സുരക്ഷയാണ് ഇതുവരെയുണ്ടായിരുന്നത്. കഴിഞ്ഞ രാത്രിയാണ് സുരക്ഷ പൂര്‍ണമായും പിന്‍വലിച്ചത്.

എന്തെങ്കിലും അപകടം ലാലു പ്രസാദിന്റെ കുടുംബത്തിന് സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി നിതീഷ് കുമാറിനായിരിക്കുമെന്ന് റാബ്‌റി ദേവി മുന്നറിയിപ്പ് നല്‍കി. ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെ ജീവനു തന്നെ കനത്ത ഭീഷണിയുണ്ടെന്ന് റാബ്‌റി ആഗോപിച്ചു. ലാലുവിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയാണ്. അനാവശ്യ മരുന്നു നല്‍കി അദ്ദേഹത്തെ വകവരുത്താന്‍ പോലും ശ്രമം നടക്കുന്നുണ്ടെന്നും റാബ്‌റി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top