Latest News

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല: കമ്പ്യൂട്ടര്‍ ബാബ

ഭോപ്പാല്‍: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ പ്രവചനം. രാജ്യത്ത് ഇത്തവണ മോദി തരംഗം എവിടെയുമില്ലെന്നും നരേന്ദ്ര മോദിയുടെ ജനന തീയതി അടിസ്ഥാനമാക്കിയാണ് തന്റെ പ്രവചനമെന്നും നംദ്യോ ദാസ് ത്യാഗി എന്ന കമ്പ്യൂട്ടര്‍ ബാബ പ്രവചിച്ചു.

ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ച കമ്പ്യൂട്ടര്‍ ബാബ ശിവ്‌രാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സഹമന്ത്രി സ്ഥാനം നല്‍കിയ അഞ്ച് സന്യാസിമാരില്‍ ഒരാളായിരുന്നു. നര്‍മ്മദ നദി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സംരക്ഷണ സമിതി അംഗമായി നിയമിച്ചതിലൂടെയാണ് സഹമന്ത്രി പദത്തിന് തുല്യമായ സ്ഥാനം ലഭിച്ചത്. എന്നാല്‍ നര്‍മദ നദിയുടെ സംരക്ഷണം, പശു സംരക്ഷണം തുടങ്ങിയവയ്ക്കായി നിരവധി പദ്ധതികള്‍ താന്‍ മുന്നോട്ടു വെച്ചെന്നും ഒന്നും നടന്നില്ലെന്നും ബിജെപി മതവിരുദ്ധ പാര്‍ട്ടിയാണെന്നും ആരോപിച്ച് , ആറ് മാസത്തിന് ശേഷം കമ്പ്യൂട്ടര്‍ ബാബ രാജിവെക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top