കൊച്ചി: വൈറ്റിലയില്‍ കല്ലട ബസ് ജീവനക്കാര്‍ 3 യുവാക്കളെ മര്‍ദിച്ച കേസില്‍ ഉടമ സുരേഷ് കല്ലടയ്ക്ക് പോലീസിന്റെ അന്ത്യശാസനം. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു.
മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് രേഖാമൂലം പോലീസ് സുരേഷിന് അറിയിപ്പ് നല്‍കിയിരുന്നു. പോലീസ് അനുവദിച്ച സമയപരിധി ഇന്നലെ തീര്‍ന്നതോടെയാണ് അന്ത്യശാസനം നല്‍കിയത്. ഇനി കോടതിയെ സമീപിക്കാനാണ് പോലീസിന്റെ തീരുമാനം.