Kerala

കല്ലട മര്‍ദനം: അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് യുവജനക്കൂട്ടായ്മ

സുല്‍ത്താന്‍ ബത്തേരി: കല്ലട ബസില്‍ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന് സംശയമുണ്ടെന്ന് ബത്തേരി യുവജന കൂട്ടായ്മ ആരോപിച്ചു. ബസുടമ സുരേഷ് കല്ലടയെ വിശദമായി ചോദ്യം ചെയ്യാനോ സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാനോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്രയധികം അക്രമികള്‍ എറണാകുളത്തെ കല്ലട ഓഫീസിനു മുന്നില്‍ മര്‍ദ്ദനമഴിച്ചുവിട്ടത് സുരേഷ് കല്ലടയുടെ അറിവോടെ അല്ലെന്നത് വിശ്വസിക്കാനാവില്ല. ഗുണ്ടകളുടെ ദൃശ്യങ്ങള്‍ സി സി ടിവിയില്‍ പതിഞ്ഞിട്ടും അവരെ പിടികൂടാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നും യുവജന കൂട്ടായ്മ ആരോപിച്ചു. ബത്തേരി സ്വദേശിയായ സച്ചിനടക്കം ക്രൂര മര്‍ദനത്തിനിരയായ സംഭവത്തില്‍ ബസുടമ അടക്കമുള്ള കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കിട്ടുന്നത് വരെ സമര രംഗത്തുണ്ടാവുമെന്നും യുവജനകൂട്ടായ്മ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top