Kerala

കല്ലട സംഭവം; നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി: കല്ലട ബസില്‍ യുവാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ സഹായം അഭ്യര്‍ഥിച്ചിട്ടും നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. മരട് എസ്‌ഐ ഉള്‍പ്പടെ നാലുപേരെ ആഭ്യന്തര വകുപ്പ് ഇടുക്കിയിലേക്കു സ്ഥലം മാറ്റി. എസ്‌ഐ ബൈജു മാത്യു, സിപിഒമാരായ എം.എസ്. സുനില്‍, സുനില്‍ കുമാര്‍, ഡ്രൈവര്‍ ബിനേഷ് എന്നിവര്‍ക്കാണു സ്ഥലംമാറ്റം. അതേസമയം വിവരം അറിഞ്ഞപ്പോള്‍ മുതല്‍ നടപടികള്‍ ഏകോപിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്ത പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനു ഗുഡ് സര്‍വീസ് എന്‍ട്രിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top