കൊച്ചി: കേരള നഴ്സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ജയം. പതിറ്റാണ്ടുകളായി തുടര്‍ന്നിരുന്ന ഇടത് യൂണിയന് ഭരണ നഷ്ടം. എട്ടില്‍ ആറ് സീറ്റില്‍ ആറ് സീറ്റിലും യുഎന്‍എ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. രണ്ട് സീറ്റില്‍ മാത്രമാണ് എഎന്‍എം (ആക്സിലറി നഴ്സ് മിഡ്വൈവ്സ്) യൂണിയന് വിജയിക്കാനായത്.
കഴിഞ്ഞ ഡിസംബര്‍ 12ന് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയ മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാക്കിയാണ് ഇന്നലെ വോട്ടെണ്ണിയത്. നഴ്സുമാരുടെ ജനകീയ വിജയമാണ് ഇതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന് ഷാ പറഞ്ഞു. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് നഴ്സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി പല കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.