പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ ശേഷം തിരിച്ചെത്തിയ കനദുര്‍ഗയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതി. പെരിന്തല്‍മണ്ണയിലെ ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് സംഭവം. ഭര്‍ത്താവിന്റെ അമ്മ പട്ടികയ്ക്ക് തലയ്ക്കടിച്ചതായാണ് പരാതി.
കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ അവര്‍ മാറി താമസിക്കുകയായിരുന്നു.
യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം 97-ാം ദിവസമാണ് കനക ദുര്‍ഗ്ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ബിജെപി അനുകൂലികളായ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.