മുനമ്പം മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ കേരള പൊലീസ് ഡല്‍ഹിയില്‍. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. അഡീഷണല്‍ എസ്പി എംജെ സോജനാണ് അന്വേഷണച്ചുമതല.
അതേസമയം, മനുഷ്യക്കടത്തിന് പിന്നിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു. ബോട്ടു വാങ്ങിയത് ശ്രീകാന്തന്, സെല്‍വം എന്നിവരാണെന്ന് കണ്ടെത്തി.
ശ്രീകാന്തന് കുളച്ചല്‍ സ്വദേശിയാണ്, സെല്‍വത്തെ തിരിച്ചറിഞ്ഞില്ല. ബോട്ട് വാങ്ങിയത് തിരുവനന്തപുരം കുളച്ചല്‍ സ്വദേശി അനില്‍ കുമാറില്‍ നിന്നാണെന്നും ബോട്ടിന്റെ വില ഒരു കോടി രണ്ട് ലക്ഷം രൂപയെന്നും കണ്ടെത്തല്‍. ഒന്നില്‍ കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയില്‍ നിന്ന് പോയെന്നും വിവരം ലഭിച്ചു.