Breaking News

പ്രയാഗ് രാജ് ഒരുങ്ങി; കുംഭമേളക്ക് ഇന്ന് തുടക്കം

അലഹബാദ്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ഒരുങ്ങി അര്‍ധകുംഭമേളയ്ക്ക് ഇന്ന് തുടക്കം. പഴയ അലഹബാദിലെ ത്രിവേണീസംഗമത്തില്‍ സ്നാനത്തിനും പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്.

ജനുവരി 15-ന് തുടങ്ങി മാര്‍ച്ച് നാലുവരെയാണ് മേള. അര്‍ധകുംഭമേളയാണ് ഇത്തവണത്തേത്. പ്രധാന ചടങ്ങുകള്‍ ചൊവ്വാഴ്ച ആരംഭിക്കും. പതിനായിരത്തോളം താത്കാലിക ഇടത്താവളങ്ങളും പ്രത്യേക പാതകളും പന്തലുകളും പാലങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

എല്ലാ തവണത്തേക്കാളും കൂടുതല്‍ വിദേശസഞ്ചാരികളെയാണ് യു.പി. സര്‍ക്കാര്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്. വിദേശസഞ്ചാരികള്‍ ധാരാളമായി ഇത്തവണ പ്രയാഗ്രാജില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കായി 1200 ആഡംബര ടെന്റുകളും പ്രത്യേക ഭക്ഷണശാലകളും പ്രയാഗ്രാജിലെ മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്.

പ്രയാഗ് രാജിലേക്ക് കൂടുതല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്. പ്രയാഗ്രാജില്‍ കുംഭമേളയുടെ മോടികൂട്ടാനായി എങ്ങും ചുവര്‍ചിത്രങ്ങളും പെയിന്റിങ്ങുകളും തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം, ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ കുംഭമേള ക്യാമ്പില്‍ ഇന്നലെ തീപിടിച്ചു. ചൊവ്വാഴ്ച കുംഭമേള തുടങ്ങാനിരിക്കെയാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതിനാല്‍ പെട്ടെന്നുതന്നെ തീയണയ്ക്കാന്‍ കഴിഞ്ഞു. ദുരന്തനിവാരണസേനയുടെ യൂണിറ്റിനെയും പ്രയാഗ്രാജില്‍ വിന്യസിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top