രാജ്യാന്തര ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിയുമോ എന്നാണ് ക്രൂഡ് വിപണി വൃത്തങ്ങള്‍ തലപുകയ്ക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും ഒന്നിച്ച് എണ്ണ ഉത്പാദന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ക്രൂഡ് ഓയിലിന്റെ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഉത്പാദന നിയന്ത്രണത്തിന് കൂടുതല്‍ സമയം വേണമെന്നാണ് ഒപെക് സംഘടനയിലെ അംഗരാജ്യങ്ങളെല്ലാം ആവശ്യപ്പെടുന്നത്.
2017 സെപ്തംബറിന് ശേഷം ഏറ്റവും താഴ്ന്ന വിലയാണ് ഇപ്പോള്‍ ക്രൂഡ് ഓയിലിന് ഉള്ളത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 54.83 ഡോളര്‍ വരെ താഴ്ന്നാണ് നിലനില്‍ക്കുന്നത്.
ഒപെക് സംഘടനയും റഷ്യയും ഈ മാസം പ്രതിദിനം 1.2 ദശലക്ഷം ബാരലായി പരിമിതപ്പെടുത്തുമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉത്പ്പാദനം വന്‍തോതില്‍ കൂടുകയാണ് ചെയ്തത്. അമേരിക്കയും സൗദി അറേബ്യയും റെക്കാര്‍ഡ് ഉത്പ്പാദനമാണ് ഇപ്പോള്‍ നടത്തി വരുന്നത്.