നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര അനുഭവപ്പെടുന്നത്.
രാജസ്ഥാനിലെ ഇരുന്നൂറില്‍ 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് രാംഗഡ് മണ്ഡലത്തിലെ വോട്ടെടുപ്പ് നീട്ടിവച്ചിരിക്കുകയാണ്.
അതേസമയം, തെലങ്കാന രാഷ്ട്ര സമിതിയും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മഹാകൂട്ടമിയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന തെലങ്കാനയില്‍ വോട്ടിങ്ങ് ശതമാനം ഉയരാനാണ് സാധ്യത.