തിരുവനന്തപുരം: അടുത്ത മാസത്തോടെ ഓട്ടോറിക്ഷ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം പരിഗണിക്കും. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 25 രൂപയും ടാക്സി നിരക്ക് 150 രൂപയില്‍ നിന്ന് 175 രൂപയാക്കി ഉയര്‍ത്താനാണ് തീരുമാനിക്കുന്നത്.
ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ടില്‍ ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്ജ് 20ല്‍ നിന്ന് 30 ആക്കണമെന്നും ടാക്സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും രേഖപ്പെടുത്തിയിരുന്നു.