ഓള് ഇന്ത്യ ഉര്‍ദ് മജിലിസ് അസോസിയേള് ഏര്‍പ്പെടുത്തിയ ഗസല്‍ അവാര്‍ഡ് സി.കെ സാദിക്കിന് ഹൈബി ഈഡന് എംഎല്‍എ സമ്മാനിച്ചു.
ഗസല്‍ ചക്രവര്‍ത്തി ഉമ്പായിയുടെ സഹോദരി പുത്രനാണ് സാദിക്ക്. സാദിക്കിന്റെ ഗസല്‍ ഗായകന് എന്ന നിലയിലുള്ള സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാര്‍ഡ് ലഭിച്ചത്.
ലോക ഉര്‍ദ് ദിന അനുസ്മരണത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങിലാണ് പിന്നണി ഗായകന് കൂടിയായ സാദിക്ക് അവാര്‍ഡ് ഏറ്റുവാങ്ങിയത്. പ്രമുഖ സംഗീത സംവിധായകനായ ദേവരാജന്‍ മാഷിന്റെ ശിഷ്യനാണ് സാദിക്.