Kerala

വര്‍ഗ്ഗീയതയ്ക്കും മതാന്ധതയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം: കെ.ടി ജലീല്‍

കൊച്ചി: വര്‍ഗ്ഗീയതയ്ക്കും മതാന്ധതയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടത്തോട് ചെയ്യുവാനുള്ള ഏറ്റവും വലിയ ധര്‍മ്മമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. വായനയില്ലായ്മയാണ് പുതു തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. എം.ടിയെയും വൈക്കം മുഹമ്മദ് ബഷീറിനെയും ഒഎന്‍വിയെയുമെല്ലാം വായനയിലൂടെ അറിയാത്ത ഒരു തലമുറ നമുക്കുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. പറയേണ്ടിടത്ത് പറയാനും ഇടപെടേണ്ടിടത്ത് ഇടപെടാനുമുള്ള ആര്‍ജ്ജവം യുവതലമുറ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം നിയോജക മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി ഹൈബി ഈഡന്‍ എം.എല്‍.എ ഏര്‍പ്പെടുത്തിയ എം.എല്‍.എ അവാര്‍ഡ് 2018 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം. നിയോജകമണ്ഡലത്തിലെ 56 സ്‌ക്കൂളുകളില്‍ നിന്നായി 1100 വിദ്യാര്‍ത്ഥികളാണ് എം.എല്‍.എ അവാര്‍ഡ് ഏറ്റ് വാങ്ങാനെത്തിയത്. സിവില്‍ സര്‍വ്വീസ് ജേതാക്കളായ ശിഖ സുരേന്ദ്രന്‍, അഭിജിത് ആര്‍ ശങ്കര്‍, അഞ്ജന ഉണ്ണികൃഷ്ണന്‍, അനന്ദ് മോഹന്‍, ഇഹ്ജാസ് അസ്ലം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി ബി എസ് ഇ പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി, അഞ്ചാം റാങ്ക് നേടിയ നിയ സൂസന്‍ ചാലി തുടങ്ങിയവര്‍ അവാര്‍ഡ് ഏറ്റ് വാങ്ങി;. യൂണിവേഴ്സിറ്റി തലത്തില്‍ റാങ്ക് നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top