ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി പിടിവള്ളിയാക്കി സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് അഹോരാത്രം പരിശ്രമിക്കുന്ന ബിജെപിയുടെ തന്ത്രങ്ങള്‍ ചുക്കാന്‍ പിടിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്നു. ഈ ശനിയാഴ്ച അമിത് ഷാ കണ്ണൂര്‍ ജില്ലയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ പിണറായിയില്‍ അമിത് ഷാ സന്ദര്‍ശനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
പുതിയ ബിജെപി ജില്ലാ ഓഫീസിന്റെ ഉദ്ഘാടനമാണ് ദേശീയ അധ്യക്ഷന്റെ ഔദ്യോഗിക അജണ്ട. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറുകയാണ്.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അമിത് ഷായുടെ സന്ദര്‍ശനം പ്രചരണ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനാണെന്ന് വ്യക്തമാണ്. കണ്ണൂരില്‍ പൊതു പരിപാടിയില്‍ അമിത് ഷാ സംസാരിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
2017 ഒക്ടോബറില്‍ ബിജെപി നടത്തിയ ജനരക്ഷാ യാത്രയോടനുബന്ധിച്ച് അമിത് ഷാ പിണറായി സന്ദര്‍ശിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ടി നേതാക്കളെ അമ്പരപ്പിച്ച് പിണറായി സന്ദര്‍ശനത്തില്‍ നിന്നും അമിത് ഷാ അന്ന് പിന്‍വാങ്ങുകയാണുണ്ടായത്.