മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ മുഖ്യമന്ത്രിയും ആന്ധ്രപ്രദേശിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി.തിവാരി (92) അന്തരിച്ചു. 93ാം ജന്മദിനത്തിലാണ് തിവാരി മരണമടഞ്ഞത്.
ന്യൂഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിവാരിയുടെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം ദീര്‍ഘകാലമായി തകരാറിലായിരുന്നു. കോണ്‍ഗ്രസിന്റെ സമുന്നത നേതാവാണ്.