Kerala

നവകേരള ലോട്ടറിയുടെ ഒന്നാം സമ്മാനങ്ങളിലൊന്ന് ലഭിച്ചിരിക്കുന്നത് പ്രളയ ബാധിതന്

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ നവകേരള ലോട്ടറിയുടെ ഒന്നാം സമ്മാനങ്ങളിലൊന്ന് ലഭിച്ചിരിക്കുന്നത് പ്രളയ ബാധിതന്. എറണാകുളം ചിറ്റൂര്‍ കുമ്പനായില്‍ റോയിയാണ് ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ച 90 പേരില്‍ ഒരാള്‍.

പ്രളയകാലത്ത് വീട് വെള്ളത്തിലായതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു റോയിയും കുടുംബവും താമസിച്ചിരുന്നത്. തയ്യല്‍ തൊഴിലാളിയായ റോയ് സര്‍ക്കാരില്‍നിന്നു ദുരിതാശ്വാസമായി ലഭിച്ച 10,000 രൂപയും സുഹൃത്തുക്കളില്‍നിന്നു കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് പുതിയ ജീവിതത്തിലേക്ക് ചുവടുവച്ചത്.

തന്നെ പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാനുള്ള സര്‍ക്കാര്‍ യജ്ഞത്തില്‍ പങ്കാളിയാകണമെന്ന ഉദ്ദേശ്യത്തോടെയാണ് ടിക്കറ്റെടുത്തതെന്നും ദിവസങ്ങളോളം അനുഭവിച്ച ദുരിതംമാത്രമായിരുന്നു മനസ്സിലെന്നും റോയ് പറഞ്ഞു. വിദ്യാര്‍ഥികളായ രണ്ട് മക്കളും ഭാര്യ ജാന്‍സിയുമടങ്ങുന്നതാണ് റോയിയുടെ കുടുംബം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top