നഷ്ടങ്ങളുടെ കയത്തില്‍ നിന്ന് ഓഹരി വിപണി നേട്ടത്തിലേക്ക്. വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച കാലത്ത് 10.30ന് സെന്‍സെക്സ് 644 പോയിന്റ് നേട്ടത്തില്‍ 34645ലും നിഫ്റ്റി 195 ഉയര്‍ന്ന് 10430ലുമാണ് വ്യാപാരം നടക്കുന്നത്.
ബാങ്ക്, ഓട്ടോ, മൊബൈല്‍, മെറ്റല്‍, ഫാര്‍മ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. രൂപയുടെ മൂല്യത്തില്‍ 38 പൈസയുടെ നേട്ടമുണ്ടാക്കിയത് വിപണിയില്‍ പുതിയ പ്രത്യാശക്ക് വക നല്‍കുന്നുണ്ട്.