Latest News

200 കോടിയുടെ എം.ഡി.എം.എ കടത്ത്; മലേഷ്യന്‍ മയക്കു മരുന്ന് മാഫിയ കൊച്ചിയില്‍ പിടിമുറുക്കുന്നു

തമിഴ് വംശജനായ മലേഷ്യയിലെ രാഷ്ട്രീയ നേതാവിന് കൊച്ചി വഴിയുള്ള ലഹരി മരുന്ന് കടത്തില്‍ പങ്കുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചു.  200 കോടി രൂപയുടെ എം.ഡി.എം.എ പിടിച്ചെടുത്ത
സംഭവത്തിന് പിന്നില്‍ മലേഷ്യ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര ലഹരിക്കടുത്ത് സംഘമെന്നാണ് വിവരം.

ചൈനയിലെ ട്രിപ്ലിക്കനില്‍ നിന്ന് കൊറിയന്‍ സര്‍വ്വീസ് മുഖേനയാണ് ലഹരി മരുന്ന് കൊച്ചിയിലെത്തുന്നത്. വിദേശത്തേക്ക് കടത്താനാണ് ഈ ലഹരി മരുന്ന് ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂര്‍ സ്വദേശിയായ പ്രശാന്ത് കുമാര്‍ ഈ മയക്കു മരുന്ന് കടത്തിന്റെ പ്രധാന കണ്ണിയാണ്.

ചൈനയിലെ ട്രിപ്ലിക്കനിലെ ഒരു ഗ്രാമമാണ് ഈ ലഹരി മാഫിയയുടെ പ്രവര്‍ത്തന മേഖല. അലി മുഹമ്മദാണ് ഈ ലഹരി കടത്ത് സംഘത്തിന്റെ തലവനെന്ന് എക്‌സൈസ് വകുപ്പിന് ലഭിച്ച വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top