ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പായ്വഞ്ചി തകര്‍ന്നു പരിക്കേറ്റ് ആസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന മലയാളി നാവികന് അഭിലാഷ് ടോമി ഇന്ത്യയില്‍ തിരിച്ചെത്തി. നാവിക കപ്പലായ സത്പുരയില്‍ വിശാഖപട്ടണത്ത് എത്തിച്ചേര്‍ന്ന അഭിലാഷിനെ അവിടെയുള്ള നാവിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഭിലാഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു വൈസ് അഡ്മിറല്‍ കരംബീര്‍ സിംഗ് വ്യക്തമാക്കി.
അഭിലാഷ് ടോമിയുടെ പിതാവ് റിട്ട. ലഫ്. കമാന്‍ഡന്റ് വി.സി. ടോമി വിശാഖപട്ടണത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആസ്റ്റര്‍ഡാം ദ്വീപില്‍നിന്നു കപ്പല്‍ പുറപ്പെട്ടത്. മുംബൈയിലേക്കു പോകാനായിരുന്നു ആദ്യതീരുമാനം. പിന്നീട് വിശാഖപട്ടണത്തേക്കു വരാന്‍ തീരുമാനിക്കുകയായിരുന്നു. വിദഗ്ധ പരിശോധനകള്‍ക്കുശേഷം തുടര്‍ ചികില്‍സാക്കാര്യം തീരുമാനിക്കുമെന്നു നാവിക സേനാ അധികൃതര്‍ അറിയിച്ചു.