Breaking News

ദിലീപിനെതിരെ നടപടിയില്ലെന്ന് മോഹന്‍ലാല്‍

സ്വന്തം സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിനെതിരെ നടപടിയെടുക്കാവില്ല സിനിമാ താര സംഘടനയായ എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി.

ദിലീപിനെതിരെ അച്ചടക്കനടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനം എടുക്കാനാകില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജനറല്‍ ബോഡിയാണെന്നും മോഹന്‍ലാല്‍ സംഘടനയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ അറിയിച്ചു.

ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ കളക്ടീവ് ഇന്‍ സിനിമ പ്രതിനിധികള്‍ എഎംഎംഎയ്ക്ക് കത്ത് നല്‍കിയിരുന്നു. ജനറല്‍ ബോഡിയില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ കാത്തിരിക്കാനാണ് മോഹന്‍ലാല്‍ നടിമാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ജനറല്‍ ബോഡി എപ്പോള്‍ വിളിച്ചുചേര്‍ക്കാനാകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കും. ബലാത്സംഗ കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രേവതി, പദ്മപ്രിയ, പാര്‍വതി എന്നീ അഭിനേതാക്കളാണ് കത്ത് നല്‍കിയത്.

മുമ്പ് തിലകന്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കെതിരെ എക്‌സിക്യൂട്ടീവ് മാത്രം യോഗം ചേര്‍ന്ന് ‘എഎംഎംഎ’ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top