സോഷ്യല്‍ മീഡിയയുടെ പ്രിയതാരമായ കളക്ടര്‍ ബ്രോ എന്ന ഓമനപ്പേരിലറിയപ്പെടുന്ന പ്രശാന്ത് നായര്‍ക്ക് അപൂര്‍വ്വ രോഗം. ഇന്‍സ്റ്റഗ്രാമിലാണ് പ്രശാന്ത് തന്നെ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന അപൂര്‍വ്വ രോഗമാണ് അദ്ദേഹത്തിന് പിടിപെട്ടിരിക്കുന്നത്. തുടക്കത്തില്‍ രോഗം കണ്ടുപിടിച്ചതിനാല്‍ രോഗം പരിഹരിക്കാന്‍ കഴിയും. കേള്‍വിക്കുറവാണ് ഈ രോഗം മൂലമുണ്ടാകുന്ന പ്രധാന പ്രശ്നം.
ഇതൊന്നും കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്തിന്റെ ട്വിറ്റര്‍ ഫോളോവ്ഴ്സ് പ്രതികരിക്കുന്നത്. ബ്രോ നന്നായി കേട്ട് ഊര്‍ജസ്വലനായി തിരിച്ചു വരുമെന്നാണ് അവര്‍ പറയുന്നത്.