ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ഉപമേധാവിയായ എയര്‍ മാര്‍ഷല്‍ ശിരീഷ് ബാബന്‍ ഡിയോ ആശുപത്രിയില്‍. സ്വന്തം കയ്യിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി പരിക്കേറ്റാണ് ഡിയോ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്.
തുടയിലാണ് വെടിയേറ്റത്. ഡല്‍ഹിയിലെ ആര്‍ആര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ഷിരീഷ് ബാബന്‍ ഡിയോ വ്യോമസേന ഉപമേധാവിയായി സ്ഥാനമേറ്റത്. മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശിയാണ് അദ്ദേഹം.