Kerala

സഭ നടത്തുന്നത് നിയമത്തോടുള്ള വെല്ലുവിളി

കത്തോലിക്ക സഭയിലെ ബിഷപ് ഫ്രാങ്കോ ലൈംഗികാതിക്രമം നടത്തിയ കന്യാസ്ത്രീയുടെ പേരും ചിത്രവും പരസ്യപ്പെടുത്തിയ മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസിനി സഭയുടെ നടപടി ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയോടുള്ള പരസ്യ വെല്ലുവിളിയാണെന്ന് സേവ് ഔവര്‍ സിസ്റ്റേര്‍സ് സമരസമിതി.

കേസിലെ കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോയ്ക്കും അയാള്‍ ഉള്‍പ്പെടുന്ന സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതും പ്രതിക്ക് നേരിട്ട് സ്വാധീനിക്കാന്‍ കഴിയുന്നതുമായ സ്ഥാപനമാണ് ഇരയുടെ വ്യക്തിവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പരാതിക്കാരിയെ പൊതു സമൂഹത്തിന് മുന്നില്‍ അപമാനിക്കുക എന്ന വ്യക്തമായ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും സമരസമിതി പുറത്തിറക്കിയ പത്രക്കറിപ്പില്‍ പറയുന്നു. ഇതിനെതിരെ പോലീസ് അടിയന്തിര നടപടി കൈക്കൊള്ളണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top