ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് വരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചുമതലകള്‍ താല്‍ക്കാലികമായി കൈമാറി. അന്വേഷണത്തിന്റെ ഫലം അറിയുന്നതു വരെ ഫാ.മാത്യു കോക്കണ്ടത്തിനാണ് രൂപതയുടെ ഭരണച്ചുമതല.
എല്ലാം ദൈവത്തിന് കൈമാറുകയാണെന്നും തനിക്കും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. അന്വേഷണം അവസാനിക്കുന്നത് വരെ മാറിനില്‍ക്കുന്നുവെന്നാണ് ബിഷപ്പ് വ്യക്തമാക്കിയിരിക്കുന്നത്.