മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനത്തുക ആയിരം കോടി കവിഞ്ഞു. 1028.35 കോടി രൂപയാണ് ഇതുവരെ അക്കൗണ്ടിലേക്കെത്തിയിരിക്കുന്നത്. ഒരുമാസത്തെ ശമ്പളം പത്തു മാസങ്ങളില്‍ തവണകളായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്കും വന്‍പിന്തുണയാണ് ലഭിക്കുന്നത്. നിരവധി പേരാണ് സാലറി ചലഞ്ച് ഏറ്റെടുത്ത് സംഭാവന നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ നവ കേരളത്തിന്റെ നിര്‍മിതിക്കായി സര്‍ക്കാറിനൊപ്പം നില്‍ക്കുകയാണ്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)