പ്രളയത്തില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങളുടെ വിതരണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. ഇതിനകം 36 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സെപ്റ്റംബര്‍ മൂന്നിനകം സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും തുറക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്ത പ്രദേശങ്ങളിലെ 211 സ്കൂളുകള്‍ ഇന്ന് തുറന്നിട്ടില്ല.
പുതിയ പാഠപുസ്തകങ്ങളുടെ വിതരണം രണ്ടാഴ്ചക്കകം ; മന്ത്രി സി.രവീന്ദ്രനാഥ്
By
August 29, 2018 1:06 pm