ഇത്തവണത്തെ ചാമ്പ്യന്‍ ലീഗ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ കിക്ക് ഗോള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ മനോഹര ഗോള്‍ ക്രിസ്റ്റിയാനോയ്ക്ക് യുവേഫ ഗോള്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിക്കൊടുത്തിരിക്കുകയാണ്. റയല്‍ മഡ്രിഡിലായിരുന്നപ്പോള് എതിരാളികളായ യുവന്റ്സിനെതിരെയായിരുന്നു ക്രിസ്റ്റിയനോ ഗോള്‍ നേടിയത്. എന്നാല്‍ ഇതേ യുവന്റ്സിലാണ് റൊണാള്‍ഡോ ഇപ്പോള്‍ കളിക്കുന്നതെന്നത് ഫുട്ബോള്‍ ലോകത്തെ മറ്റൊരു കൗതുകം.
മികച്ച ഗോള്‍ കണ്ടെത്താന്‍ നടത്തിയ വോട്ടെടുപ്പില്‍ ആകെ കിട്ടിയ മൂന്ന് ലക്ഷം വോട്ടുകളില്‍ രണ്ട് ലക്ഷവും റൊണാള്‍ഡോയ്ക്കായിരുന്നു. മാഴ്സെയുടെ ഫ്രഞ്ച് താരം ദിമിത്രി പയേറ്റാണ് രണ്ടാമത്. യൂറോപ്പാ ലീഗില്‍ റെഡ്ബുള്‍ ലെയ്പ്സിഗിനെതിരെയായിരുന്നു പയേറ്റിന്റെ ഗോള്‍. സ്പാനിഷ് വനിതാ താരം ഇവാ നവാറോയുടെ ഗോളാണ് മൂന്നാം സ്ഥാനത്ത്. അണ്ടര്‍ 17 യൂറോ ഫൈനലില്‍ ജെര്മനിക്കെതിരെയായിരുന്നു ഗോള്‍.