ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് തിരിക്കും. ബിഷപ്പിനെ ചോദ്യംചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം ബുധനാഴ്ച ജലന്ധറിലേക്ക് പോകുന്നത്. ഇതു സംബന്ധിച്ച സന്ദേശം പഞ്ചാബ് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് ബിഷപ്പിനെ ചോദ്യംചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
അതേസമയം പീഡനപരാതിയില്‍ ഒത്തുതീര്‍പ്പ് ശ്രമത്തിന് പൊലീസ് പ്രത്യേകം കേസെടുക്കും. അന്വേഷണ സംഘം കോടതിയില്‍ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കും. ഫോണ്‍വിളിച്ച കന്യാസ്ത്രീയുടെ മൊഴിയടക്കം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. കേസ് പിന്‍വലിച്ചാല്‍ കന്യാസ്ത്രീക്ക് 10 ഏക്കര്‍ സ്ഥലവും പുതിയ മഠവും പണിത് നല്‍കാമെന്നാണ് വാഗ്ദാനം നല്‍കിയത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)