Breaking News

ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച ഒരാള്‍ കൂടി കസ്റ്റഡിയില്‍

മീന്‍വില്‍പനയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കോളേജ് വിദ്യാര്‍ഥിനി ഹനാനെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദാണ് പിടിയിലായത്. കേസില്‍ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെയ്‌സ്ബുക്കിലൂടെ ഹനാനെ വിശ്വനാഥന്‍ അശ്ലീല പരാമര്‍ശം നടത്തി അധിക്ഷേപിച്ചിരുന്നു.

നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ് എന്ന യുവാവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍, ഹനാനെ രൂക്ഷമായി അധിക്ഷേപിച്ച പത്ത് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top