ചെന്നൈ: ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വൈദ്യ സഹായങ്ങളോടെ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ രാത്രി ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചെന്നൈ അല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ശനിയാഴ്ച രാവിലെ ആശുപത്രി സന്ദര്‍ശിക്കുകയും കരുണാനിധിയുടെ മകനും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റുമായ സ്റ്റാലിനുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഡി.എം.കെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍ ജനാവലിയാണ് ആശുപത്രിക്ക് പുറത്ത്.