ബാങ്കോക്ക്: തായ്ലന്ഡിലെ ഗുഹക്കുള്ളില്‍ അകപ്പെട്ട 4 കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പുറത്തെത്തിച്ച കുട്ടികളെ ഗുഹയ്ക്ക് സമീപമുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 8 കുട്ടികളെയും കോച്ചിനെയുമാണ് ഇനി പുറത്തെത്തിക്കാന്‍ ഉള്ളത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
മഴ കുറഞ്ഞതോടെയായിരുന്നു കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥ മാറി ഏത് നിമിഷവും മഴ പെയ്യും എന്ന അവസ്ഥയിലാണ് ഉള്ളത്. മഴ പെയ്താല്‍ അത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും.