രണ്ടുദിവസത്തെ നഷ്ടം പിന്നിട്ട് വാരാന്ത്യദിനമായ വെള്ളിയാഴ്ച വിപണി ഉണര്‍ന്നു.
സെന്‍സെക്സ് 358.84 പോയിന്റ് ഉയര്‍ന്ന് 35,423.48ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി സൂചിക 125.20 പോയിന്റ് വര്‍ധിച്ച് 10,714.30 ലാണ് വ്യാപാരമവസാനിച്ചത്.
എനര്‍ജി, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ മുന്നേറ്റമാണ് വിപണിക്ക് ഇന്ന് കരുത്ത് പകര്‍ന്നത്.
സെന്‍സെക്സില്‍ ടാറ്റാ സ്റ്റീല്‍, ബജാജ് ഓട്ടോ, യെസ് ബാങ്ക്, റിലയന്‍സ്, എന്‍ടിപിസി, ലാര്‍സന്‍ ആന്റ് ട്യൂബ്രോ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഹീറോ മോട്ടോ കോര്‍പ്പ്, മഹീന്ദ്രാ ആന്റ് മഹീന്ദ്രാ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
എനര്‍ജി ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി. വര്‍ധനവ് 3.2 ശതമാനം. നിഫ്റ്റി പൊതുമേഖലാ ബാങ്ക് ഇന്‍ഡക്സ് 2.5 ശതമാനം നേട്ടമുണ്ടാക്കി.
ഇന്ത്യന്‍ രൂപയുടെ മൂല്യം 18 പൈസ വര്‍ധിച്ച് 68.61 എന്ന നിലയിലെത്തിയത് വിപണി ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്.
ആഗോളവിപണികള്‍ പൊതുവേ മാന്ദ്യത്തിലായിരുന്നു. അമേരിക്ക -ചൈന വ്യാപാര കരാര്‍ യുദ്ധത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയാത്തതാണ് നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്.