Breaking News

കേരളത്തിന് എംയിസ്; കേന്ദ്രം ഉറപ്പു നല്‍കിയതായി ആരോഗ്യമന്ത്രി

കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഉറപ്പു നല്‍കിയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഡല്‍ഹിയില്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സ്ഥലത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്നും കോഴിക്കോട്ടെ കിനാലൂരില്‍ 200 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് ഷൈലജ ടീച്ചര്‍ പറഞ്ഞു. മോദി സര്‍ക്കാറിന്റെ കാലാവധി തീരും മുമ്പ് എയിംസ് അനുവദിക്കുമെന്നാണ് നദ്ദ ഉറപ്പു നല്‍കിയത്. അതേസമയം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം നല്‍കിയ പിന്തുണയ്ക്ക് ആരോഗ്യമന്ത്രി നന്ദി അറിയിച്ചു. നിപയ്‌ക്കെതിരായ പ്രതിരോധ മരുന്ന് ഗവേഷണത്തില്‍ കേരളവും പങ്കുചേരുമെന്ന് ഉറപ്പ് നല്‍കിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top