തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മൈക്രോ ഫിനാന്‍സ് രംഗത്തേക്കും വ്യാപിപ്പിക്കുന്നു. സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകളെ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. കുടുംബശ്രീകള്‍ക്ക് ഒമ്പത് ശതമാനം പലിശക്ക് വായ്പ നല്‍കും. കുടുംബശ്രീകള്‍ക്ക് ആ തുക 12 ശതമാനം പലിശ നിരക്കില്‍ അംഗങ്ങള്‍ക്ക് നല്കാനാകുന്ന രീതിയിലായിരിക്കും പദ്ധതി. മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം 26ന് പാലക്കാട് വെച്ചാണ് മുറ്റത്തെ മുല്ല എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നത്. അനധികൃത പണമിടപാടുകാര്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും കടകംപള്ളി പറഞ്ഞു. ഓണക്കാലത്തോടെ കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.