Kerala

കേരളം നെഞ്ചിലേറ്റി യോഗ അംബാസിഡര്‍മാര്‍

ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന യോഗ അംബാസിഡര്‍മാരുടെ യോഗാ പ്രദര്‍ശനം

മനോഹരമായ കടലും കായലും മലനിരകളുമുള്ള കേരളം യോഗയ്ക്കും ധ്യാനത്തിനും ഏകാഗ്രതയ്ക്കും അനുയോജ്യമായ ഇടമാണെന്ന് ലോകത്തിലെ ആദ്യ യോഗ അംബാസിഡേര്‍സ് ടൂറില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. 23 രാജ്യങ്ങളിലെ 52 യോഗാ വിദഗ്ധരാണ് യോഗാ ടൂറില്‍ പങ്കെടുത്തത്.

കാലത്ത് 7 മണിക്ക് കൊച്ചിയിലെ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ യോഗാ പ്രദര്‍ശനത്തോടെയാണ് ആദ്യ യോഗാ അംബാസിഡേര്‍സ് സമ്മേളനം നടന്നത്.

ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന യോഗ അംബാസിഡര്‍മാരുടെ യോഗാ പ്രദര്‍ശനം

വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ യോഗാവിദഗ്ധരെ ഒന്നിപ്പിച്ച യോഗ ടൂര്‍ കേരളത്തില്‍ ഇതാദ്യമാണ്.
രാജ്യവും , പ്രദേശവും നിറവും ജാതിയുമൊന്നും നോക്കാതെ ഒരേകൂരയ്ക്ക് കീഴില്‍ യോഗ ചെയ്യുന്നവരുടെ മുഖങ്ങളില്‍ ശാന്തിയും സമാധാനവും തെളിഞ്ഞ് കണ്ടു. പരിശീലനവേളയില്‍ യോഗയുടെ ശാസ്ത്രീയ വശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെയാണ് എല്ലാവരും യോഗാക്രമങ്ങള്‍ പാലിച്ചത്.

കേന്ദ്ര ആയുഷ് മന്ത്രാലയം, കേരളാ ടൂറിസം എന്നിവയുടെ സഹകരണത്തോടെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ എന്നിവരായിരുന്നു യോഗാ ടൂറിന്റെ സംഘാടകര്‍.

ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന യോഗ അംബാസിഡര്‍മാരുടെ യോഗാ പ്രദര്‍ശനം ചിത്രങ്ങള്‍ ; കേരള വിഷന്‍ ഓണ്‍ലൈന്‍

വിദേശത്ത് നിന്നെത്തിയ യോഗാ വിദഗ്ധര്‍ കേരളത്തിന്റെ വ്യത്യസ്ത വിനോദസഞ്ചാര മേഖല സന്ദര്‍ശിച്ചാണ് ഒടുവില്‍ കൊച്ചിയിലെത്തിയത്. കേരളത്തിന്റെ കാലവര്‍ഷവും പ്രകൃതി സൗന്ദര്യത്തിലും ആകൃഷ്ടരായാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്നത്. കേരളം മറക്കാനാവാത്ത അനുഭവമാണെന്നാണ് അവരുടെ അഭിപ്രായം. – സംഘാടക കോഓര്‍ഡിനേറ്ററിലൊരാളായ ശൈലേഷ് കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

ജൂണ്‍ 14ന് കോവളത്ത് നിന്ന് പ്രത്യേക ബസില്‍ യാത്രയാരംഭിച്ച് കുമരകം, തേക്കടി, മൂന്നാര്‍ എന്നിവിടങ്ങള്‍ സഞ്ചരിച്ച ശേഷമാണ് സംഘം കൊച്ചിയിലെത്തിയത്. ടൂര്‍ കൊച്ചിയില്‍ സമാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top