Breaking News

ചോദ്യം ചെയ്യൽ സ്വാഭാവിക നടപടി ക്രമം മാത്രം; ജലീലിന് പിന്തുണയുമായി കടകംപള്ളിയും എംഎം മണിയും

തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ വ്യക്തത തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് മന്ത്രിമാരായ എം എം മണിയും കടകംപള്ളി സുരേന്ദ്രനും.

ചോദ്യം ചെയ്യല്‍ വലിയ കാര്യമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങള്‍ക്ക് അര്‍ത്ഥമില്ല. കഴിഞ്ഞ മന്ത്രിസഭയിലും ചോദ്യം ചെയ്യല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയോട് ആരെങ്കിലും വിശദീകരണം ചോദിച്ചാല്‍ ഉടനെ രാജിവയ്ക്കണം എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തുന്നതില്‍ അടിസ്ഥാനമുണ്ടോ എന്നും കഴിഞ്ഞ മുഖ്യമന്ത്രിയെ എത്ര മണിക്കൂറാണ് ചോദ്യം ചെയ്തത് എന്നും കടകംപള്ളി ചോദിച്ചു.

ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മന്ത്രി എം എം മണി പറഞ്ഞു. ഇ ഡിയുടെ ചോദ്യം ചെയ്യല്‍ എന്നത് ഒരു നടപടിക്രമം മാത്രമാണ്. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതെന്നും എം എം മണി പറഞ്ഞു.

അതേസമയം, കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ കനത്ത പ്രതിഷേധമാണ് നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top