കാലമെത്ര മാറിയാലും ട്രെന്‍ഡുകള്‍ മാറിമറിഞ്ഞാലും ഫാഷന്‍ ലോകത്ത് നിന്ന് ജീന്‍സ് ഔട്ടാകില്ല. ജീന്‍സില്‍ തന്നെ പുത്തന്‍പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഡിസൈനേഴ്സ്. സ്ക്കിന്നി ജീന്‍സ്, ഡിസ്ട്രെസ്ഡ് സ്ക്കിന്നി ആംഗിള്‍ ലംങ്ങ്ത്ത് ജീന്‍സ് തുടങ്ങി അങ്ങനെ പോകുന്നു ജീന്‍സിന്റെ പുത്തന്‍ ട്രെന്‍ഡുകള്‍. ലോസ് ആഞ്ചല്‍സില്‍ നിന്നുളള ഒരു ലക്ഷ്വറി ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുന്ന പുതിയ ജീന്‍സ് കണ്ട് ഫാഷന്‍ പ്രേമികള്‍ പോലും അന്തംവിട്ടിരിക്കുകയാണ്.
‘എക്സ്ട്രീം കട്ടൗട്ട് ജീന്‍സ്’ എന്ന് അറിയപ്പെടുന്ന ജീന്‍സ് പേരുപോലെതന്നെ സുതാര്യമാണ്. ‘നഗ്നരാകാന്‍ ധൈര്യമുള്ളവര്‍ക്കായി’ എന്ന ടാഗ് ലൈനോടെയാണ് കമ്പനി പുതിയ ഉല്പന്നത്തെ അവതരിപ്പിച്ചിരിക്കുന്നതുപോലും. വളരെ സുതാര്യമാണെങ്കിലും ജീന്‍സിന് പോക്കറ്റുണ്ടെന്നത് കാര്യമാണ്. വില കേട്ടാലും ഒന്നു ഞെട്ടും. 168 ഡോളറാണ് ജീന്‍സിന്റെ വില. അതായത് ഇന്ത്യന്‍ രൂപ 11268 വരും.
അതേസമയം ജീന്‍സ് ധരിച്ചു നില്ക്കുന്ന മോഡലിന്റെ ചിത്രം പോസ്റ്റ് ചെയ്തതോടെ ബ്രാന്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സുതാര്യമായ ഇത്തരമൊരു ഉല്പന്നത്തെ വസ്ത്രമെന്ന പേരില്‍ എന്തിന് വില്ക്കുന്നുവെന്ന് പലരും ചോദിക്കുന്നു. പേരിനുപോലും തുണിയില്ലാത്ത ഈ ഉല്പന്നത്തിന് ഇത്രയധികം വിലയീടാക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരും ഫാഷനെന്ന പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്നാണ് ചിലര്‍ ചിന്തിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. കാര്യം എന്തുതന്നെയായാലും
തോങ് ജീന്‍സ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ജീന്‍സ് വിമര്‍ശനങ്ങളുടെ നടുവിലാണ്.