ദില്ലി: വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി സുപ്രീം കോടതി നീട്ടി. സബ്സിഡി ഒഴികെയുളള സേവനങ്ങള്‍ക്കാണ് ഇളവ്. ആധാര്‍ കേസിലെ വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിക്കൊണ്ട് ഉത്തരവായത്. ഇനി സുപ്രീം കോടതി വിധി വന്നതിന് ശേഷം മാത്രമേ ആധാര്‍ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കേണ്ടതുളളൂ.
മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി അടക്കമാണ് കോടതി നീട്ടിയത്. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഇവയ്ക്ക് ഉത്തരവ് ബാധകമാവും. തത്ക്കാല്‍ പാസ്പോര്‍ട്ടിനും ആധാര്‍ നിര്‍ബന്ധമല്ല. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത് .