Ernakulam

സംവിധായകന്‍ ദീപനെ അനുസ്മരിച്ച് ‘വോയിസ് ഓഫ് കൊച്ചി’

കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ദീപന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ നവമാധ്യമ കൂട്ടായ്മയായ ‘വോയിസ് ഓഫ് കൊച്ചി’യുടെ നേത്യത്വത്തില്‍ എറണാകുളത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബോള്‍ഗാട്ടിയില്‍ നടന്ന ചടങ്ങ് സംവിധായകന്‍ എം.എ.നിഷാദ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചരമവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീപന്‍ ഫിലിം ഫെസ്റ്റിവല്‍ കൊച്ചി 2018(DFFK 2018)ന്റെ ലോഗോ പ്രകാശനം ചലച്ചിത്ര താരം സലിം കുമാര്‍ നിര്‍വ്വഹിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ എം.എ നിഷാദിനെയും സന്തോഷ് രാമനെയും ചടങ്ങില്‍ ആദരിച്ചു. ചലച്ചിത്ര താരങ്ങളായ ടിനി ടോം, അനില്‍ മുരളി, കലാഭവന്‍ പ്രേജോദ്, ജോയ് ജോണ്‍, സംവിധായകന്‍ സോഹന്‍ സീനു ലാല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംവിധായകരായ ജി.മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ് ,ഗായകനും അവതാരകനുമായ നിഖില്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പി.ആര്‍ റെനീഷ് അദ്ധ്യക്ഷനായ ചടങ്ങില്‍ ആര്‍. നിഷാദ് ബാബു സ്വാഗതവും സോഹന്‍ സീനു ലാല്‍ നന്ദിയും പറഞ്ഞു.

മേയ് അഞ്ച്, ആറ് തീയതികളില്‍ എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററിലാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും സമ്മാനമായി നല്‍കും. എം. പത്മകുമാര്‍, ലിജോ ജോസ് പെല്ലിശ്ശേരി, രഞ്ജിത് ശങ്കര്‍, സിന്ധുരാജ്, അജയ് വാസുദേവ്, സുഗീത് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക. സോഹന്‍ സീനുലാലാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഏപ്രില്‍ 15 ആണ് ഫെസ്റ്റിവലിനായി സിനിമകള്‍ അയക്കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 75920 99833, 99959 69787 നമ്പറില്‍ ബന്ധപ്പെടണം. ദീപന്റെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന നവമാധ്യമ കൂട്ടായ്മയാണ് ‘വോയിസ് ഓഫ് കൊച്ചി’. ഫെസ്റ്റിവലില്‍ നിന്നും ലഭിക്കുന്ന തുക ദീപന്റെ കുടുബത്തിന് കൈമാറാനാണ് കൂട്ടായ്മയുടെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top