മുന്‍കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാനായി സിബിഐ മുംബൈയിലേക്ക് ഇന്ന് രാവിലെ കൊണ്ടുപോയി. ഐഎന്‍എക്സ് മീഡിയ കേസില്‍ കൈക്കൂലി വാങ്ങിയതിനാണ് സിബിഐ അന്വേഷണം. കാര്‍ത്തിയുടെ പിതാവ് പി.ചിദംബരത്തിന്റെ മന്ത്രിയെന്ന നിലയിലുള്ള സ്വാധീനമുപയോഗിച്ച് കാര്യങ്ങള്‍ സാധിക്കാനാണ് ഐഎന്‍എക്സ് മീഡിയ മുന്‍ ഉടമസ്ഥ ഇന്ദ്രാണി മുഖര്‍ജിയോട് പത്ത് ലക്ഷം രൂപ കാര്‍ത്തി ചിദംബരം ആവശ്യപ്പെട്ടത്.
ഐഎന്‍എക്സ് മീഡിയയില്‍ 300 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിനായി നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്റെ ഓഫീസില്‍ ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ ചിദംബരവും മകന് കാര്‍ത്തിയും ഈ ആരോപണം പൂര്‍ണ്ണമായും നിഷേധിച്ചു. ചെവ്വാഴ്ച്ച വരെയാണ് കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.