Home app

കാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും

ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മകനും എഐസിസി അംഗവുമായ കാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി സിബിഐ കോടതിയിലാണ് കാര്‍ത്തിയെ ഹാജരാക്കുക. 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തരണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടും. കേസില്‍ പ്രതിയാക്കപ്പെട്ട കാര്‍ത്തി അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

വിദേശ നിക്ഷേപം സ്വീകരിക്കാനായി ഐഎന്‍എക്‌സ് മീഡിയാ ടെലിവിഷന്‍ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭ്യമാക്കിയതിലൂടെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ നിന്ന് 3.5 കോടി രൂപാ കോഴവാങ്ങിയെന്നാണ് കേസ്. പിതാവ് പി.ചിദംബരം ധനമന്ത്രിയായിരുന്ന 2007-ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയാണ് മൗറീഷ്യസില്‍ നിന്നും മുന്നൂറു കോടിയുടെ നിക്ഷേപം തരപ്പെടുത്താന്‍ അനുമതി വാങ്ങിനല്‍കിയത്. കമ്പനി ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരില്‍ നിന്നാണ് കോഴ കൈപ്പറ്റിയത്. കേസില്‍ കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്. ഭാസ്‌കരരാമന്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top