ആക്ഷനും പ്രണയവും ഒരു പോലെ തനിക്കു വഴങ്ങുമെന്ന് തെളിയിച്ച താരമാണ് ദുല്‍ഖര്‍ സല്മാന്. എന്നാല്‍ അതുമാത്രമല്ല കോമഡിയും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ആരാധകരുടെ സ്വന്തം കുഞ്ഞിക്ക. ചിരിയുടെ വെടിക്കെട്ടൊരുക്കിയ ചിത്രങ്ങളായ അമര്‍ അക്ബര്‍ ആന്റണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തിരക്കഥ ഒരുക്കുന്ന ചിത്രത്തിലായിരിക്കും ആരാധകരെ ചിരിപ്പിക്കാന്‍ ഡി.ക്യു എത്തുക. ചിത്രം സംവിധാനം ചെയ്യുന്നത് ആരാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം കുഞ്ചാക്കോ ബോബന് നായകനാകുന്ന ശിക്കാരി ശംഭുവില്‍ അഭിനയിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന് ഇപ്പോള്‍. ഇതിനു ശേഷമായിരിക്കും ദുല്‍ഖര്‍ ചിത്രത്തിലേക്ക് കടക്കുക.
ആരാധകരെ ചിരിപ്പിക്കാന്‍ കുഞ്ഞിക്കയെത്തുന്നു
By
November 3, 2017 6:15 am