ഇന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന യന്തിരന് 2.0 ജനുവരി 25ന് പ്രദര്‍ശനത്തിനെത്തും. ലൈക പ്രൊഡക്ഷന്‍സ് ക്രിയേറ്റീവ് ഹെഡ് രാജു മഹാല്‍ നിഗം ആണ് റിലീസ് തീയതി പുറത്തുവിട്ടത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ലോകമാകെ പതിനായിരം സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രം പ്രദര്‍ശനത്തിനെത്തും. സൂപ്പര്‍താരം രജനീകാന്തിന്റെ പ്രതിനായകനായി അക്ഷയ്കുമാര്‍ എത്തുന്നതാണ് യന്തിരന് 2ന്റെ പ്രധാന ആകര്‍ഷണഘടകം. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമി ജാക്സനാണ് നായിക.
യന്തിരന് 2.0 ജനുവരി 25ന്
By
November 3, 2017 6:17 am